Join News @ Iritty Whats App Group

ഗോണിക്കുപ്പയിൽ കാർ അപകടം: പാനൂർ സ്വദേശി കളയായ 6 പേർക്ക് പരിക്ക്

ഇരിട്ടി: ഗോണിക്കുപ്പ- മൈസൂർ ഹൈവേയിൽ തിത്തുമത്തിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ പാനൂർ മുത്താറി പിടിക സ്വദേശികളായ പൂവത്തും ചാലിൽ ഹൗസിൽ റഷിദ് (55), ഭാര്യ സുഹറ (44) എന്നിവരെ കണ്ണൂർ മിംസ് ആശുപത്രിയിലും ഇവരുടെ ബന്ധുവായ ചെണ്ടയാട് ദാറുസലാമിൽ നസീമ (35) മക്കളായ സയ്യാൻ (13), സായിൻ (11), സെനു(4) എന്നിവരെ കോഴിക്കോട് ഇഖ്റഹ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. മുത്താറിപ്പിടികയിൽ നിന്നും ഹുൻസൂരിൽ ബന്ധുവിൻ്റെ വിവാഹത്തിന് പോകവേയാണ് കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ കാപ്പിത്തോട്ടത്തിനു സമീപമുള്ള തെങ്ങിലിടിച്ചാണ് നിന്നത്. കാർ പൂർണ്ണമായും തകർന്നു. സമീപത്തെ താമസക്കാരും വഴിയാത്രക്കാരുമാണ് കാറിൽ കുടുങ്ങിയവരെ ഇരിട്ടിയിലെ  സ്വകാര്യ ആശുപത്രയിൽ എത്തിച്ചത്. പിന്നിട് ഇവരെ കണ്ണൂർ, കോഴിക്കോട് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.


Post a Comment

أحدث أقدم
Join Our Whats App Group