Join News @ Iritty Whats App Group

മുണ്ടയാം പറമ്പ് ഭഗവതി ക്ഷേത്രം മണ്ഡലമഹോത്സവം 26 മുതൽ 28 വരെ

ഇരിട്ടി: മലയോരമേഖലയിലെ പ്രശസ്ത ദേവീ ക്ഷേത്രമായ മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 26 മുതൽ 28 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26 ന് പുലർച്ചെ 6 മണിക്ക് ഗണപതിഹോമം നടക്കും. 8 മണിക്ക് പൊന്നൻ  പാട്ടാളി ചുള്യേരി രാജൻ കൊടിയേറ്റ് നടത്തും. രാവിലെ 10 മണിമുതൽ തെങ്ങോല, വാഴയിൽ, കുന്നോത്ത്, കമ്പനി നിരത്ത്, എടൂർ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിൽ കാവടി- കുംഭംകുട - താലപ്പൊലി ഘോഷയാത്ര വരവ് നടക്കും. വൈകുന്നേരം 7 .30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ. മുരളി ഉദ്‌ഘാടനം ചെയ്യും. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.എം. വേണുഗോപാൽ അദ്ധ്യക്ഷനാകും. 
രാത്രി 9.30ന് ഈന്തുംകരി, ഉരുപ്പുംകുറ്റി, തുടിമരം, വാളത്തോട്, രണ്ടാംകടവ്, വാണിയപ്പാറ, മണിമരുതുംചാൽ, അങ്ങാടിക്കടവ്, ആനപ്പന്തി, ആറളം ഫാം ദേശക്കാരുടെ ഘോഷയാത്ര, തുടർന്ന് പ്രശസ്ത സിനിമാ ടെലിവിഷൻ താരങ്ങൾ അവതരിപ്പിക്കുന്ന മെഗാഷോ, തിരുവനന്തപുരം സർഗ്ഗവീണയുടെ ബ്രഹ്മാണ്ഡനായകൻ പുരാണ നൃത്ത നാടകം,  രാത്രി 12 മണിക്ക് അറിവിലാൻ  തെയ്യം, 27 ന് പുലർച്ചെ 5.30ന് പെരുമ്പേശൻ  തെയ്യം, വൈകുന്നേരം 4.30 ന് വലിയ തമ്പുരാട്ടി തിറ, ഓലയിൽ മുത്താച്ചിയും മകളും, രാപ്പോതിയോർ  ഭഗവതി എന്നിവ കെട്ടിയാടും. 28 ന് രാവിലെ 9 മണിക്ക് ചെറിയ തമ്പുരാട്ടി തിറ ഉച്ചക്ക് അന്നദാനം എന്നിവയോടെ ഉത്സവത്തിന് സമാപനമാകുമെന്ന് ക്ഷേത്രം രക്ഷാധികാരി ബാലകൃഷ്ണൻ പതിയിൽ,  കമ്മിറ്റി സിക്രട്ടറി എം.ആർ. സുരേഷ്, ജോ. സിക്രട്ടറി പി.പി. അനിൽ മാസ്റ്റർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group