Join News @ Iritty Whats App Group

കണ്ണൂരിൽ എരുമയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ശരീരത്തിൽ കമ്പി തുളച്ചു കയറി 16 കാരന് ഗുരുതര പരിക്ക്

കണ്ണൂരിൽ കേരളോത്സവത്തിന് എത്തിയ മത്സരാർത്ഥിയുടെ ശരീരത്തില്‍ കമ്പി തുളച്ചുകയറി പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ.ഷാമിലിനാണ് (16) പരിക്കേറ്റത്. എരുമ കുത്താന്‍ ഓടിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെ ഗേറ്റിന്റെ കമ്പി തോളത്ത് തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റ ഷാമിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത് കണ്ണൂർ എം എ റോഡിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.

Post a Comment

أحدث أقدم
Join Our Whats App Group