കൊച്ചി: ആർഎസ്എസ് കാര്യലയത്തിന് മാത്രമല്ല ബ്രണ്ണൻ കോളേജിലെ എസ്എഫ്ഐ നേതാവിനെയും രക്ഷിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രണ്ണൻ കോളേജിൽ വെട്ടേറ്റു കിടന്ന എസ്എഫ്ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു.
എംവി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോൾ ആളെ വിട്ട് സംരക്ഷിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. ആർഎസ്എസ് കാര്യാലയത്തിന് സംരക്ഷണം നൽകിയിട്ടുണ്ടെന്ന പരാമർശം വിവാദമായിരുന്നു. ഈ വിഷയത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഇപ്പോള്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ലെന്നും വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയമെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.
إرسال تعليق