Join News @ Iritty Whats App Group

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; ജി ജയ്ദേവ് ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പി;കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും മാറ്റം



സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ അടക്കം 38 എസ്പിമാരെ മാറ്റി നിയമിച്ചു.


തൃശൂര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍മാരെയും മാറ്റി. തിരുവനന്തപുരം സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന അജിത് കുമാര്‍ ആണ് പുതിയ കണ്ണൂര്‍ സിറ്റി കമ്മിഷണര്‍. പൊലീസ് ബറ്റാലിയന്‍ രണ്ടിലെ കമാന്‍ഡന്റ് അങ്കിത് അശോകനെ തൃശ്ശൂര്‍ ജില്ലാ പൊലീസ് കമ്മിഷണറായും നിയമിച്ചു. 

കൊല്ലം റൂറല്‍ എസ്പി കെ ബി രവിയെ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പിയായും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി പി ബി രാജീവിനെ വനിതാ കമ്മിഷന്‍ ഡയറക്ടറായും മാറ്റിനിയമിച്ചു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിനെ ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോണ്‍ ആണ് പുതിയ ആലപ്പുഴ എസ്പി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറാകും.

എറണാകുളം റേഞ്ച് എസ്.പി. ജെ ഹിമേന്ദ്രനാഥിനെ കെഎസ്‌ഇബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറായി മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ എസ്പിയായും മാറ്റി. ആര്‍ മഹേഷ് ആണ് പുതിയ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി. ബിജോയ് പിയെ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ എസ്പിയായും, സുനീഷ് കുമാര്‍ ആര്‍ നെ കേരളാ പൊലീസ് അക്കാദമി അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും ബി കെ പ്രശാന്തന്‍ കാണിയെ റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആയും മാറ്റി നിയമിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group