മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. എൻ എസ് എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഠിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. വാഴക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
إرسال تعليق