തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലേക്ക് പോകും. ഉമ്മൻചാണ്ടിക്കൊപ്പം മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവർ ഉണ്ടാകും. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതും ചെയ്ത ശേഷമേ മടങ്ങുകയൊളളൂവെന്ന് കുടുംബം അറിയിച്ചു.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. ജർമ്മനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുണ്ട്. 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ച ഈ ആശുപത്രിയിൽ മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരുണ്ട്. ബെർലിനിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് ചാരിറ്റി ക്ലനിക്ക് എന്നതും ശ്രദ്ധേയമാണ്.
ഞായറാഴ്ച പുലർച്ചെയാണ് ഉമ്മൻചാണ്ടി ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോവുക. ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചിരുന്നു. അപ്പ ആശുപത്രി വിട്ടു, ഇപ്പോള്‍ ഗസ്റ്റ് ഹൗസിലാണ്. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
إرسال تعليق