ഇരിട്ടി: കേരളാ- കർണ്ണാടകാ അതിർത്തിയിലെ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു. ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ എയ്ഡ് പോസ്റ് റൂറൽ എസ് പി പി.ബി. രാജീവ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി .സുധീർ , ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ കെ. ജെ . വിനോയി, എസ് ഐ എം .പി. ഷാജി, പഞ്ചായത്ത് അംഗം അനിൽ, ലയൺസ് പ്രസിഡന്റ് ജോസഫ് സ്കറിയ, കെ. സുരേഷ് ബാബു, കെ. ടി. അനൂപ്, ഒ. വിജേഷ് ,ഡോ.വി. ശിവരാമകൃഷ്ണൻ,വി. പി. സതീശൻ എന്നിവർ സംസാരിച്ചു.
മദ്യം, മയക്കു മരുന്ന് കടത്ത് തടയുക , മറ്റു അനധികൃതമായുള്ള കടത്തുകൾ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയിൽ പോലീസ് വാഹന പരിശോധന 24 മണിക്കൂറും നടക്കുന്നത്. എന്നാൽ ഇവിടെ എയ്‌ഡ് പോസ്റ്റ് ഇല്ലാത്തതു മൂലം മഴയും വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥയായിരുന്നു പൊലീസിന് ഉണ്ടായിരുന്നത്. ലയൺസ് ക്ലബ്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ എയ്ഡ് പോസ്റ്റ് പൊലീസിന് ഏറെ സഹായകമാവും
إرسال تعليق