Join News @ Iritty Whats App Group

കണ്ണൂരില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം; പ്രവര്‍ത്തകരെ മര്‍ദിച്ചതായി ആരോപണം

ജില്ലയില്‍ വീണ്ടും കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം. അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കണ്ണൂര്‍ എസ് എന്‍ കോളജിലെ നാമനിര്‍ദേശ പത്രികകള്‍ കീറിയെറിഞ്ഞ എസ് എഫ് ഐ പ്രവര്‍ത്തകരെ പ്രിന്‍സിപലും അധ്യാപകരും സംരക്ഷിക്കുന്നതായി ആരോപിച്ച്‌ കെ എസ് യു കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ എസ് എന്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധിച്ച മാര്‍ച് കഴിഞ്ഞ് പോകുകയായിരുന്ന പ്രവര്‍ത്തകരെ എസ് എഫ് ഐ ഭാരവാഹികളുടെ നേതൃത്വത്തില്‍ വളഞ്ഞിട്ടു തല്ലി പരുക്കേല്‍പ്പിച്ചതായി കെ എസ് യു ആരോപിച്ചു.കെ എസ് യു പ്രവര്‍ത്തകരായ സൗരവ്, ഹരികൃഷ്ണന്‍, ദേവ കുമാര്‍, അലോക്, പ്രകീര്‍ത്ത് എന്നിവരെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോല്‍ക്കുമ്ബോള്‍ നോമിനേഷന്‍ കീറി എറിയാന്‍ പഠിപ്പിക്കുന്ന ജനാധിപത്യവിരുദ്ധത എസ്‌എഫ്‌ഐ അവസാനിപ്പിക്കണമെന്ന് മാര്‍ച് ഉദ്ഘാടനം ചെയ്ത കെ. എസ് യു ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് പറഞ്ഞു. ജില്ലാ ജെനറല്‍ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരി അധ്യക്ഷനായി.

Post a Comment

أحدث أقدم
Join Our Whats App Group