തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അഫ്സലി(19)യ്ക്കാണ് വെട്ടേറ്റത്. കമലേശ്വരം സ്‌കൂളിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അടങ്ങുന്ന രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം നടന്നത്.
സ്‌കൂളിന് മുന്നിലെ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തുടര്‍ന്ന് കരിമഠം ഭാഗത്തെ യുവാക്കളും കമലേശ്വരത്തെ സംഘവും തമ്മില്‍ വാട്‌സ്ആപ്പിൽ തർക്കമുണ്ടായി. തുടര്‍ന്ന് കരിമഠത്തുള്ളവരോട് കമലേശ്വരത്ത് വരാന്‍ വെല്ലുവിളിക്കുകയും തുടര്‍ന്ന് ആക്രമണം നടക്കുകയുമായിരുന്നു.
അഫ്‌സലിന്റെ കാലിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂര്യ, സുധീഷ് എന്നിവരാണ് പിടിയിലായത്. ഇനി 6 പേരെ പിടികൂടാനുണ്ട്.
إرسال تعليق