റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്ത്യന്‍ മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജി-20 ഉച്ചകോടിയിൽ സംബന്ധിക്കുന്നതിന് വേണ്ടി ഇന്തോനേഷ്യയിലേക്ക് തിരിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ദൽഹിയിലെത്തുമെന്നും ഏതാനും മണിക്കൂറുകൾ ഔദ്യോഗിക സന്ദർശനം നടത്തുമെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്നു അറിയിപ്പ്.
എന്നാൽ, സന്ദർശനം റദ്ദാക്കി. കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ കത്തയച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനും മോഡിയും ബാലിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
إرسال تعليق