Join News @ Iritty Whats App Group

സേവാഭാരതി ഇരിട്ടിയും പ്രഗതി സാംസ്കാരിക വേദിയും രക്തദാന ക്യാമ്പ് നടത്തി

ഇരിട്ടി : സേവാഭാരതി ജീവധാര യജ്ഞത്തിന്റെ ഭാഗമായി സേവാഭാരതി ഇരിട്ടിയും പ്രഗതി സാംസ്കാരിക വേദിയും തലശ്ശേരി ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ വിദ്യാർഥികളടക്കം നൂറോളം പേർ രക്തദാനം നടത്തി. പ്രഗതി വിദ്യാനികേതനിൽ നടന്ന രക്തദാന ക്യാമ്പ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോ. ആന്റോ വർഗീസ് ഉദ്‌ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ. മോഹനൻ സേവാസന്ദേശം നൽകി. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ, കൗൺസിലർ പി.പി. ജയലക്ഷ്മി എന്നിവർ സംസാരിച്ചു. സേവാഭാരതി ഇരിട്ടി യൂണിറ്റ് സിക്രട്ടറി സി. ചന്ദ്രമോഹൻ സ്വാഗതവും പ്രഗതി സാംസ്കാരികവേദി സിക്രട്ടറി കെ. രജിന നന്ദിയും പറഞ്ഞു. ചടങ്ങിൽ മലയോരത്തിന്റെ ജനകീയ ഡോക്ടർ ആന്റോ വർഗീസിനെ ആദരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group