Join News @ Iritty Whats App Group

മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ബൈക്ക് ടാക്സി ഡ്രൈവറടക്കം മൂന്നു പേർ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് ബലാത്സംഗംചെയ്തു. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക്‌സിറ്റിക്ക് സമീപത്താണ് സംഭവം. യുവതിയുടെ പരാതിയിൽ ബൈക്ക് ടാക്സിയായ ‘റാപ്പിഡോ’യിലെ ഡ്രൈവർ അറഫാത്ത് (22), സുഹൃത്തുക്കളായ ഷഹാബുദ്ദീൻ (23), പശ്ചിമബംഗാൾ സ്വദേശിനി (22) എന്നിവരെ ഇലക്‌ട്രോണിക്‌സിറ്റി പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന 23കാരിയാണ് ബലാത്സംഗത്തിനിരയായത്.

വെള്ളിയാഴ്ച രാത്രി ബിടിഎം ലേഔട്ടിൽനിന്ന് ഇലക്‌ട്രോണിക് സിറ്റി നീലാദ്രിനഗറിലുള്ള സുഹൃത്തുക്കളെ കാണാൻ പോകുന്നതിനാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്.
യാത്രാമധ്യേ അറഫാത്ത് സുഹൃത്തായ ഷഹാബുദ്ദീനെ ഫോണിൽ ബന്ധപ്പെട്ട് യുവതിയെ പീഡിപ്പിക്കാൻ പദ്ധതിയിട്ടു. തുടർന്ന് യുവതിയെ അറഫാത്തിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി പോകാനിരുന്ന സ്ഥലത്തിനടുത്ത് തന്നെയായിരുന്നു പെൺസുഹൃത്തിന്റെ വീട്. വിവരം പുറത്തുപറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.

ഇതിനിടെ, യുവതിയെ കാണാതായതോടെ ഒപ്പംതാമസിക്കുന്ന സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇവര്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്ക് ടാക്‌സി ആപ്പിലെ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group