തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ കോടതിയിലേക്കു നീങ്ങാനും തയാറായി സർക്കാർ.
ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലും കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങിയേക്കും. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചു.
അതേസമയം ഓർഡിനൻസ് ഇന്നു തന്നെ രാജ് ഭവന് അയക്കും.രണ്ട് ദിവസം മുൻപാണ് മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസാക്കിയത്.
ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്തിന് ചാൻസലറെ മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രപതിക്ക് വിടാൻ തക്ക കാരണം ഓർഡിനൻസിൽ ഇല്ലെന്നാണ് സർക്കാർ നിലപാട്.
കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
إرسال تعليق