Join News @ Iritty Whats App Group

വുമണ്‍ വാക് അറ്റ് നൈറ്റിന് കണ്ണൂരില്‍ തിരിതെളിഞ്ഞു




കണ്ണൂര്‍:സ്ത്രീ ശാക്തീകരണ സന്ദേശം ഉയര്‍ത്തി വനിതകളുടെ രാത്രി നടത്തം 'വുമണ്‍-വാക്-അറ്റ്-നൈറ്റ്' കണ്ണൂര്‍ നഗരത്തില്‍ നടത്തി.

കണ്ണൂര്‍ വനിതാ സ്റ്റേഷന്‍ എസ്‌ഐ പി.എസ് ലീലാമ്മ കണ്ണൂര്‍ പയ്യാമ്ബലത്ത് നിര്‍വഹിച്ചു. പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തക ബുഷറത്ത് വളപട്ടണം, ബ്ലഡ്ഡോണേഴ്‌സ് കേരള എയ്ഞ്ചല്‍സ് ജില്ലാ സെക്രട്ടറി രേഷ്മ, വനിതാ സംരംഭക ലാവണ്യ,ഡോ: മേരി ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

സ്ത്രീധന നിരോധനദിനത്തിലാണ് കോളേജ് ഓഫ് കോമേഴ്സ് എംബിഎ ഡിപ്പാര്‍ട്‌മെന്റ് വുമണ്‍-വാക്-അറ്റ്-നൈറ്റ് സംഘടിപ്പിച്ചത്. തുടര്‍ന്ന് പയ്യാമ്ബലം മുതല്‍ കാള്‍ടെക്‌സ് വരെയാണ് സ്ത്രീകള്‍ കാല്‍നട യാത്രനടത്തി വുമണ്‍-വാക്-അറ്റ്-നൈറ്റ് തിരിതെളിയിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group