Join News @ Iritty Whats App Group

വിവാഹം ക്ഷണിക്കാത്തതിന് വധുവിൻ്റെ പിതാവിനെ മര്‍ദ്ദിച്ചു: തിരുവനന്തപുരത്ത് വിവാഹസത്കാരത്തിനിടെ കൂട്ടയടി


തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. കല്യാണം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കേറ്റമുണ്ടാക്കി തല്ലിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ബന്ധുക്കളും നാട്ടുകാരുടം കൂടി ഇതിൽ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറി. സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.

Post a Comment

أحدث أقدم
Join Our Whats App Group