കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. പയ്യാമ്ബലം കുനിയില്‍ പാലത്തെ നക്ഷത്ര എന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണ് അറസ്റ്റിലായത്. മൂന്നുപേരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടിയത്.
വീട്ടുകാര്‍ 10 ദിവസം മുമ്ബ് വീട് പൂട്ടി മലപ്പുറത്ത് പോയ തക്കം നോക്കിയാണ് ഒരു പവനും 7000 രൂപയും ഇവര്‍ മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറില്‍ വെച്ചതിനാലാണ് അവ നഷ്ടപ്പെടാതിരുന്നത്. ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ 5 മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരാണ് പ്രതികള്‍.
പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്‌ഐ.നസീബ്, എഎസ്‌ഐ.അജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, രജീഷ്, നവീന്‍, ജിഷ്ണു എന്നിവരുമുണ്ടായിരുന്നു
إرسال تعليق