ഇരിട്ടി: ആറളം ഫാം ഹയർ സെക്കന്ററി സ്കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ട് പോവുകയായിരുന്ന വാഹനത്തിന് മുന്നിൽ കട്ടാനയെ കണ്ടത് വിദ്യാർത്ഥികളെ പരിഭ്രാന്തിയിലാക്കി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ സ്കൂളിന് തൊട്ടടുത്ത റോഡിലാണ് കാട്ടാന എത്തിയത്. വിദ്യാർത്ഥികളുമായി വാഹനങ്ങൾ സ്കൂളിലേക്ക് വരുന്നതിനിടെ ആണ് ആന റോഡിലൂടെ കടന്നു പോയത്.
ആറളം ഫാമിൽ സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോയ വാഹനത്തിനു മുന്നിൽ കാട്ടാന; ഭയന്ന് വിറച്ച് വിദ്യാർത്ഥികൾ
News@Iritty
0
إرسال تعليق