കാസർകോട് : ബദിയടുക്കയിലെ ദന്തഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. മരിച്ച ഡോ. കൃഷ്ണമൂർത്തിയെ ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂക്ക്, മുഹമ്മദ് ഷിഹാബുദീൻ, അലി, മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണാ കുറ്റമടക്കം ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. കർണ്ണാടകയിലെ കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ ഇന്നലെയാണ് ഡോ. കൃഷ്ണമൂർത്തിയുടെ മൃതദേഹം കണ്ടെത്തിയത്.
ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കഴിഞ്ഞ ദിവസം ഡോ. കൃഷ്ണമൂർത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയായ യുവതിയുടെ ബന്ധുക്കളടക്കമെത്തി കൃഷ്ണമൂർത്തിയെ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ഇതിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായി. അന്വേഷണത്തിനിടെ ഇന്നലെയാണ് കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണമൂർത്തിയെ ഭീഷണിപ്പെടുത്തിയവരാണ് അറസ്റ്റിലായ അഞ്ച് പേരും.
إرسال تعليق