ഷാരോണ്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഗ്രീഷ്മയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ഫെബ്രുവരിയില്‍ സൈനികനുമായി വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം അയാളുമായി അടുത്ത ഗ്രീഷ്മ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
എന്നാല്‍ തങ്ങളുടെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഷാരോണിന്റെ കൈയ്യിലുള്ളത് വിനയാകുമെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു.
ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ബന്ധത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഒരുക്കമായിരുന്നില്ല. ഇതോടെയാണ് വീഡിയോകള്‍ ഏതുവിധേനയും കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ആദ്യപടിയായി ഷാരോണിന് കൂടുതല്‍ പ്രേമിക്കുന്നതായി നടിക്കുകയാണ് ചെയ്തത്. കൂടുതല്‍ വിശ്വാസ്യതയ്ക്കായി താലികെട്ടും ഹണിമൂണും നടത്തിയത്.
കോളജിലെ ടൂറിന്റെ പേരുപറഞ്ഞ് മൂന്നു ദിവസം ഷാരോണുമായി ‘ഹണിമൂണ്‍’ ആഘോഷിക്കാനാണ് ഗ്രീഷ്മ പോയത്. ഷാരോണും ഇതുപോലൊരു കാരണമാണ് വീട്ടില്‍ പറഞ്ഞത്.
ഹണിമൂണ്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ഗ്രീഷ്മ പിന്നീട് സൈനികന് അവധിക്ക് വരുമ്പോള്‍ സൈനികനൊപ്പവും കറങ്ങിയിരുന്നു.
പാറശ്ശാലയിലെ സിആര്പിഎഫുകാരനും നാഗര്‍കോവിലിലെ പട്ടാളക്കാരനും അടുത്ത സുഹൃത്തുക്കളായിരുന്നു. സി ആര് പി എഫുകാരനോട് ഗ്രീഷ്മയുമായി കറങ്ങുന്ന കാര്യം പട്ടാളക്കാരനും പറഞ്ഞിരുന്നു.
സിആര്പിഎഫുകാരനും അയാളുടെ പ്രതിശ്രുത വധുവുമെല്ലാം ഗ്രീഷ്മയുടെ ബന്ധുക്കളായിരുന്നു. ഈ സിആര്‍പി എഫുകാരന് തന്റെ ഭാവി വധുവിനോടും ഇവരുടെ കറക്കത്തിന്റെ കാര്യം പറഞ്ഞിരുന്നു.
സൈനികനുമായുള്ള ഗ്രീഷ്മയുടെ യാത്രകള്‍ കന്യാകുമാരിയിലേക്കും മറ്റുമായിരുന്നു. താലികെട്ട് നാടകത്തിന് ശേഷം ഷാരോണുമായുള്ള ഹണിമൂണ്‍ യാത്രകളും നാട്ടുകാര്‍ അറിഞ്ഞിരുന്നുവെന്നതാണ് വസ്തുത.
എല്ലാ തെളിവുകളും ഷാരോണിന്റെ മൊബൈലിലുണ്ട്. എന്നാല്‍ ഈ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും കിട്ടിയിട്ടില്ല. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.നിലവില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചത്.
ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ സഹായിച്ച അമ്മ സിന്ധു, അമ്മാവന് നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ തോതില്‍ നാട്ടുകാരാണ് ഇതിന് സാക്ഷ്യം വഹിക്കാന്‍ തടിച്ചു കൂടിയത്.
إرسال تعليق