ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതിന് അമ്മയെ മകന്‍ കൊലപ്പെടുത്തി. ഭോപ്പാലിലെ കോഹി ഫിസ പ്രദേശത്താണ് സംഭവം. ജോലി കിട്ടാതെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് അമ്മ കര്‍ശന നിലപാട് എടുത്തതോടെ 32കാരന്‍ 67 കാരിയായ അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയത്.
ഫര്‍ഹാന്‍ (32) ആണ് അമ്മ അസ്മ ഫറൂഖിനെ കൊലപ്പെടുത്തിയത്. ബികോം ബിരുദധാരിയാണ് ഫര്‍ഹാന്‍. അസമ ഫറൂഖിന് അത്ത ഉള്ള എന്ന മറ്റൊരു മകന്‍ കൂടിയുണ്ട്. ചൊവ്വാഴ്ച അമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കശണ്ടത്തിയ അത്ത ഉള്ള വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എന്നാല്‍ പിറ്റേന്ന് ഫര്‍ഹാന്‍ രക്തക്കറ പുരണ്ട ഒരു ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ട അത്ത ഉള്ള ഇതേകുറിച്ച് ചോദിച്ചു. എന്നാല്‍ അമ്മ ടെറസില്‍ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞ് അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സഹോദരന്‍ ചോദ്യം ആവര്‍ത്തിച്ചതോടെ സത്യം പറയുകയായിരുന്നു. വിവരം പോലീസില്‍ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് സഹോദരനേയും ഫര്‍ഹാന്‍ ഭീഷണിപ്പെടുത്തി.
അത്ത ഉള്ള അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഫര്‍ഹാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് അമ്മയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. ഫര്‍ഹാനെ പോലീസ് അറസ്റ്റു ചെയ്തു.
إرسال تعليق