Join News @ Iritty Whats App Group

ശക്തമായ ജനകീയ മുന്നേറ്റം, ചാൻസലറായി ​ഗവർണറെ അം​ഗീകരിക്കുന്ന പ്രശ്നമില്ലെന്ന് എം വി ​ഗോവിന്ദൻ


തിരുവനന്തപുരം : ​ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ശക്തമായ ജനകീയ മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. 
ഇനി ചാൻസലറായി ​ഗവർണറെ അം​ഗീകരിക്കുന്ന പ്രശ്നമില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ല് പോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ​ഗവർണർ. ഒപ്പിടാതെ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി ​ഗവർണർക്കില്ല. ഫലപ്രദമായി നടത്തേണ്ട പ്രവ‌‍ർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ​ഗവർണർ. ആ‍ർഎസ്എസും ബിജെപിയും ഉത്തരേന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്ന കാവിവൽക്കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുകയാണ് ​ഗവർണറുടെ ലക്ഷ്യം.

ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിലേക്കും പ്രക്ഷോഭത്തിലേക്കും എത്തുകയാണ്. ​ഗവർണർ എടുക്കുന്ന നിലപാടുകളോട് ശരിയായ തീരുമാനമാണ് ഇടതുമുന്നണി എടുക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുകയാണ്. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചാൻസലർ എന്ന നിലയിൽ ​ഗവർണർക്ക് ഇടപെടാനാകുന്നത്. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ ബില്ല് കൊണ്ടുവരുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത് ജനാധിത്യ സമൂഹമാണ്. ​ഗവർണർ വിചാരിച്ചാൽ ഒരു നാടിനെ സ്തംഭിപ്പിക്കാനാവില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group