ദില്ലി: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു.
നിലവിൽ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെ ഡിജിറ്റൽ രൂപ പുറത്തിറക്കും. ഇത് ഇടനിലക്കാർ വഴി വിതരണം ചെയ്യും, അതായത്, രാജ്യത്തെ തെരെഞ്ഞെടുത്ത ബാങ്കുകൾ വഴി വിതരണം ചെയ്യപ്പെടും.
പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകൾ / ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഡിജിറ്റൽ കറൻസിയുടെ സാധ്യത പഠിക്കാൻ 2020 ൽ ഒരു ഗ്രൂപ്പിനെ ആർബിഐ നിയമിച്ചിരുന്നു. ആർബിഐ ഡിജിറ്റൽ രൂപയെ കുറിച്ചുള്ള ഒരു കൺസെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ രൂപ ആർബിഐ പുറത്തിറക്കും. 2022 ലെ യൂണിയൻ ബജറ്റിൽ ഡിജിറ്റൽ രൂപ പുറത്തിറക്കും എന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റൽ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റൽ രൂപയെ കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്
إرسال تعليق