സ്‌കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്.
പത്തനംതിട്ട അടൂരിലെ ദേവി സ്കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. രാത്രി സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ ഇയാള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
إرسال تعليق