തിരുവന്തപൂരം കോർപ്പറേഷൻ യോഗത്തിൽ കൈയാങ്കാളി. കത്ത് വിവാഹം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ യു.ഡി.എഫ് ബി.ജെ.പി കൗണ്സിലറുമാർ നടുക്കളത്തിലേക്ക് ഇറങ്ങി മേയർക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. മേയർക്ക് സംരഷണം തീർത്ത് എൽ.ഡി.എഫ് കൗണ്സിലറുമാർ ചുറ്റും കൂടിയതോടെ കൈയാംകളിയിലേക്ക് കാര്യങ്ങൾ എത്തി. ഇതിനിടയിൽ യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയപ്പോൾ ബി.ജെ.പി കൗണ്സിലറുമാർ പ്രതിഷേധം തുടരുകയാണ്.
കൗൺസിൽ യോഗത്തിന് മേയർ ആര്യ രാജേന്ദ്രൻ എത്തിയതിന് പിന്നാലെ ‘ അഴിമതി മേയർ ഗോ ബാക്ക്’ പ്രതിഷേധവും കരിങ്കൊടിയും ബാനറും ഉയർത്തിയുള്ള പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയത്. ഇതിനിടയിൽ പ്രതിപക്ഷത്തെ ചിലർ ചേംബറിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഭരണപക്ഷം ഇടപെട്ടു,
കെ സുരേന്ദ്രനും വി. വി രാജേഷിനും എതിരെ ബാനറുകളുമായി ഭരണപക്ഷ അംഗങ്ങളും കൂടിയതോടെ കോർപ്പറേഷൻ ഓഫീസിൽ കലാപ ഭൂമിക്ക് തുല്യമായി.
ഇതിനിടയിൽ നിയമനകത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേജർ പി.കെ രാജു പറഞ്ഞു.
إرسال تعليق