ഇരിട്ടി: 69 മത് - അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന കൂത്തുപറമ്പ് സർക്കിൾ തല സഹകരണ വാരാഘോഷത്തോടനുബന്ധിച്ചു ഇരിട്ടിയിൽ വിളംബര ജാഥ നടന്നു. കീഴൂരിൽ നിന്നും ആരംഭിച്ച ജാഥ മേലെ സ്റ്റാന്റിൽ സമാപിച്ചു. മട്ടന്നു ർ, ഇരിട്ടി, പേരാവൂർ യൂണിറ്റുകളിൽ നിന്നായി നൂറ് കണക്കിന് സഹകാരികൾ ജാഥയിൽ പങ്കെടുത്തു. കുത്ത് പറമ്പ് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻ്റ് സി.വി. ശശീന്ദ്രൻ, എൻ. അശോകൻ, കെ.ശ്രീധരൻ, എം. സത്യൻ, വിനോദ് ചന്ദ്രൻ, കെ.സി.രാജിവൻ , വൈ.വൈ. മത്തായി, പി.പി. അശോകൻ എന്നിവർ നേതൃത്വം നൽകി . കൂത്തുപറമ്പ് സർക്കിൾ തല സഹകരണ വാരാഘോഷം ഇന്ന് കൂത്തുപറമ്പ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
സർക്കിൾ സഹകരണ വാരാഘോഷം: വിളംബര ജാഥ നടത്തി
News@Iritty
0
إرسال تعليق