തലശേരി: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തലശേരി അതിവേഗ കോടതി ജാമ്യത്തിൽ വിട്ടയാളെ കോടതി വളപ്പിൽ വച്ച് തന്നെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സിഐക്കെതിരേ കോടതിയലക്ഷ്യ കേസ്. കേളകം സർക്കിൾ ഇൻസ്പെക്ടർ അജയകുമാറിനെതിരെയാണ് നടപടി.
ജുഡീഷ്യറിയെയും അഭിഭാഷകരെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി. നടപടിയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ കാരണം കാണിക്കാനും നിർദേശം നൽകി.
സിഐക്കെതിരേ കോടതി രൂക്ഷ വിമർശനവും നടത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മട്ടന്നൂർ കയനിയിലെ മുഹമ്മദലിയെ സിഐ കസ്റ്റഡിയിലെടുത്തതോടെ അഡ്വ. വി.ആർ. നാസർ കോടതി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
إرسال تعليق