തന്റെ ആശ്രമം കത്തിച്ച കേസില്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ ഉണ്ടായ നിര്‍ണായ വഴിത്തിരിവില്‍ പ്രതികരിച്ച് സന്ദീപാനന്ദഗിരി. ആര്‍എസ്എസിനെ തന്നെയാണ് അന്നും ഇന്നും സംശയിച്ചതെന്നും സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് എല്ലാവരും ചെയ്തത്. അതിന് പ്രോത്സാഹിപ്പിക്കുകയാണ് പലരും. അതിന് മാറ്റം വരുമല്ലോ പുതിയ വെളിപ്പെടുത്തലോടെ. ഈ പരിസരത്ത് ഉള്ളവരാണ് ഇത് ചെയ്തതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു.
അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ട്. പ്രതിയായ ഇപ്പോള്‍ പറയുന്ന പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണം.
ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം.
കേസില്‍ തുടര്‍ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ വാര്‍ത്ത അറിയുന്നത്, പൊലീസ് ഔദ്യോഗികമായി വിവരം നല്‍കിയിട്ടില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
إرسال تعليق