ഇരിട്ടി: വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസയിൽ രക്ഷാകർതൃ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു . മഹല്ല് ഖതീബ് ടി. അബ്ദു റഷീദ് അൽ ഖാസിമി ഉൽഘാടനം ചെയ്തു. ധാർമിക ബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്റസ പഠനം പ്രോൽസാഹിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വള്ളിത്തോട് മഹല്ല് ജമാഅത്ത് പ്രസിഡണ്ട് എം.പി അബ്ദുൽഖാദിർ ഹാജി അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം കെ. ശൗക്കത്ത് അലി മൗലവി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ബിലാൽ ജുമാ മസ്ജിദ് ഖതീബ് സലീം ബാഖവി പ്രാർത്ഥന സദസിന് നേതൃത്വം നൽകി.
മഹല്ല് ജനറൽസെക്രട്ടറി മുഹമ്മദ് കടാംകോട്ട്, നൂർ മസ്ജിദ് ഇമാം എം. ഹംസ മുസ്‌ലിയാർ, സയ്യിദ് മഹ്ബൂബ് തങ്ങൾ, മഹല്ല്ട്രഷറർ ഇസ്മായിൽ കീത്തടത്ത്, , സെക്രട്ടറി അബ്ദുല്ല കുട്ടി , അബ്ദുൽകരീം സി.എച്ച്, സ്റ്റഫ് സെക്രട്ടറി സി.അബ്ബാസുൽ ഹസനി, യഹിയ ഫൈസി ഇർഫാനി , എം.സിദീഖ് മൗലവി, ആബിദ് ദാരിമി, കെ.പി.അബ്ദുറഷീദ് സഅദി, സി.എം.അബ്ദുറസാഖ് അസ്ഹരി, ഷബീബ് മൗലവി സംസാരിച്ചു
إرسال تعليق