കോഴിക്കോട്: നാദാപുരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ്. കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്ത് (38) ഇന്നലെയാണ് മരിച്ചത്. ശ്രീജിത്ത് സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് മറ്റൊരാളാണ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാനായില്ല. അപകടശേഷം ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ്. ഇന്നലെ രാത്രി ശ്രീജിത്തിനെ പരിക്കേറ്റ നിലയിലാണ് നരിക്കാട്ടേരി കനാൽ പരിസരത്ത് കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാന്‍ കഴിഞ്ഞിരുന്നില്ല
നാദാപുരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം, കാര്‍ ഓടിച്ചത് മറ്റൊരാള്‍, അപകടത്തിന് ശേഷം രക്ഷപ്പെട്ടു
News@Iritty
0
إرسال تعليق