Join News @ Iritty Whats App Group

ഇനി വോയിസും സ്റ്റാറ്റസാക്കാം ; പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്

ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിന്റെ പ്രത്യേക ഫീച്ചറാണ്  സ്റ്റാറ്റസ് അപ്ഡേഷൻ. ഇതിൽ പുതിയൊരു അപ്ഡേഷൻ വരുന്നു. വൈകാതെ വോയിസ് നോട്ടുകൾ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാൻ കഴിയൂ. ഈ ഫീച്ചറിന്റെ അപ്ഡേഷനായി നിരവധി ഉപയോക്താക്കളാണ് കാത്തിരിക്കുന്നത്. കുറച്ച് ഐഒഎസ് ഉപയോക്താക്കൾ പരീക്ഷണാർഥത്തിൽ ഈ ഫീച്ചർ ഉപയോഗിച്ചു വരുന്നുണ്ട്. അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ്. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റാൻ കഴിയുക. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി ഇവ സുരക്ഷിതമായിരിക്കും.

വാട്ട്‌സാപ്പ് ഫോർ ഡെസ്‌ക്‌ടോപ്പിൽ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിച്ചു തുടങ്ങുകയാണെന്ന് റിപ്പോർട്ട് വന്നത് കഴിഞ്ഞ ദിവസമാണ്.നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.  പക്ഷേ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സാപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല. നേരത്തെ ഇമേജ് ബ്ലർ ചെയ്യാനുളള ഓപ്ഷൻ വാട്ട്‌സാപ്പ് കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്കായി ഷോപ്പിങ് ചെയ്യാൻ സഹായിക്കുന്ന   പുതിയ ഫീച്ചർ പുറത്തിറക്കിയത്.  

വാട്ട്സാപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച് ബിസിനസുകൾ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്യാനോ കഴിയുമെന്നതാണ് ഫീച്ചറിന്റെ ഗുണം.കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഫീച്ചറുമായും ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ  വാട്ട്‌സാപ്പ് അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്.ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന്  അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്ട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും

Post a Comment

أحدث أقدم
Join Our Whats App Group