നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ നഗരസഭാ ഓഫീസിലെത്തി. മറ്റൊരു വഴിയിലൂടെയാണ് മേയർ ഓഫീസിനുള്ളിൽ പ്രവേശിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ നഗരസഭയിൽ എത്തിയത്. സിപിഐഎം കൗൺസിലർമാരുടെ സഹായത്തോടെയാണ് മേയർ നഗരസഭയിൽ പ്രവേശിച്ചത്. മേയർ മറ്റൊരു വഴിയിലൂടെ നഗരസഭാ ഓഫീസിൽ പ്രവേശിച്ചതോടെ പ്രതിപക്ഷം കൂകിവിളിച്ചു. നഗരസഭയുടെ അകത്തും പുറത്തുമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
നിയമന കത്ത് വിവാദം: മേയർക്കെതിരെ പ്രതിഷേധം ശക്തം; പ്രതിഷേധങ്ങൾക്കിടെ മേയർ നഗരസഭ ഓഫീസിൽ, പ്രവേശനം മറ്റൊരു വഴിയിലൂടെ
News@Iritty
0
إرسال تعليق