Join News @ Iritty Whats App Group

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരന് ഇന്ന് ശസ്ത്രക്രിയ


കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരന് ഇന്ന് ശസ്ത്രക്രിയ. മലപ്പുറം സ്വദേശി റിസ്വാന്‍ എന്ന കുട്ടിയെ ആണ് ഇന്നലെ തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. കാലിലും മുതുകിലും തലയിലും മാരകമായി പരിക്കുകളേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടുമുറ്റത്ത് നിന്ന കുട്ടിയെ ആറ് നായ്ക്കള്‍ വളഞ്ഞിട്ടാണ് ആക്രമിച്ചത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കി.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതോടെയാണ് ഇന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. പ്ലാസ്റ്റിക് സര്‍ജറി അടക്കമുളള ചികിത്സകള്‍ നടത്തും.


Post a Comment

أحدث أقدم
Join Our Whats App Group