കൊല്ലം: തിരക്കേറിയ റോഡില്‍ സോപ്പ് തേച്ചുകുളിച്ചുകൊണ്ട് ബൈക്കില്‍ സഞ്ചരിച്ച രണ്ട യുവാക്കള്‍ പിടിയില്‍. കൊല്ലം ശാസ്താംകോട്ടയില്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് യുവാക്കള്‍ അര്‍ദ്ധനഗ്നരായി ബൈക്കി സഞ്ചരിച്ച് കുളിച്ചത്. സിനിമാ പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
അപകടകരമായ വിധത്തില്‍ വാഹനമോടിച്ചു എന്ന കുറ്റമടക്കം ചുമത്തിയാണ് കേസ്. പിഴ ഈടാക്കി ഇവരെ വിട്ടയച്ചു. എന്നാല്‍ കളി കഴിഞ്ഞുവരുമ്പോള്‍ മഴ പെയ്തുവെന്നും ആകെ നനഞ്ഞതോടെ ധരിച്ചിരുന്ന ടീഷര്‍ട്ട് അഴിച്ചുവെച്ചതാണെന്നുമാണ് യുവാക്കളുടെ വിശദീകരണം.
ഇവര്‍ സഞ്ചരിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇവര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് പിടികൂടിയത്.
إرسال تعليق