കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു. കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഫയര്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്റില്‍ വിവരം ലഭിച്ചയുടന്‍ സുലൈബിക്കാത്ത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. കട്ടര്‍ ഉപയോഗിച്ച് വാക്വം ക്ലീനര്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്നും ഫയര്‍ ഫോഴ്സ് അറിയിച്ചു.
إرسال تعليق