റിയാദ്: ഉംറ തീർഥാടകനായ കർണാടക സ്വദേശി മക്കയിലെ ഹോട്ടലിൽ ഉറക്കത്തിൽ മരിച്ചു. ദമ്മാമിൽനിന്ന് ഉംറക്കും മദീന സന്ദർശനത്തിനും എത്തിയ കുടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസൻ (35) ആണ് മരിച്ചത്. ഉംറക്ക് ശേഷം രാത്രി ഹോട്ടലിലെത്തി ഉറങ്ങാൻ കിടന്ന അദ്ദേഹം രാവിലെയായിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനാൽ കൂടെയുള്ളവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് - ഹസൻ, മാതാവ് - പരേതയായ ആയിഷ, ഭാര്യ - സുമയ്യ, മകൾ - ഇഫ, സഹോദരങ്ങൾ - അബ്ദുറസാഖ്, മുംതാസ്, റംസീന.
ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു
News@Iritty
0
إرسال تعليق