തിരുവനനതപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ വീട് അജ്ഞാതര്‍ തുറന്നു. പോലീസ് പൂട്ടി സീല്‍ ചെയ്ത വീട്ടിലാണ് രാത്രി ആരോ പൂട്ട് പൊളിച്ച് അകത്തുകയറിയത്. ഇക്കാര്യം രാവിലെ ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പോലീസ് കരുതുന്നത്. തിരുവനന്തപുരം, തമിഴ്‌നാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഷാരോണിനെ വധിക്കാന്‍ ഗ്രീഷ്മ മുന്‍പും ശ്രമിച്ചിരുന്നുവെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. ഷാരോണിന് വിഷം നല്‍കിയത് ഈ വീട്ടില്‍ വച്ചാണ്. കേസില്‍ അറസ്റ്റിലായിരിക്കുന്ന ഗ്രീഷ്മയേയും അമ്മയേയും അമ്മാവനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
إرسال تعليق