കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ഗുണ്ട -കാപ്പാ കേസില്‍ ഉള്‍പ്പെട്ട തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി
സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ കഴിയുന്ന തൃശൂരില്‍ ഗുണ്ട -കാപ്പാ കേസിലുള്‍പ്പെട്ട തീക്കാറ്റ് സാജന്‍ (26), തൃശൂര്‍ സ്വദേശികളായ അമല്‍ (32), അഗ്രേഷ് (29) എന്നിവരുടെ നേതൃത്വത്തിലാണ് 20 ഓളം വരുന്ന തടവുകാര്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. നാട്ടില്‍ ഇവര്‍ തമ്മിലുണ്ടായ കുടിപ്പക ജയിലിലും തുടര്‍ന്നതോടെ വാക്കേറ്റവും പിന്നീടത് സംഘര്‍ഷത്തിലേക്കും വഴിമാറുകയായിരുന്നു.
മരപ്പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റവരാരും ആശുപത്രിയില്‍ പോകാന്‍ തയാറായില്ല. സാരമായി പരിക്കേറ്റ അഗ്രേഷിനെ പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞെത്തിയ ജയില്‍ ജീവനക്കാര്‍ ഏറെ പരിശ്രമത്തിനൊടുവിലാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. ജയിലിനകത്തുള്ള ജീവനക്കാരുടെ കുറവാണ് അക്രമത്തിന് വഴിവയ്ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അടുത്ത ദിവസങ്ങളിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവായിരിക്കുകയാണ്.
إرسال تعليق