തലശേരി കോ: ഓപ്പ് ഹോസ്പിറ്റലിനടുത്ത് ടാക്സി സ്റ്റാൻഡിൽ വെച്ച് യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇല്ലിക്കുന്നിലെ ഖാലിദ് ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സാരമായി പരിക്കേറ്റ സെമീറിനെ കോഴിക്കോട്ടേക്ക് മാറ്റി. മറ്റ് രണ്ടു പേർക്കും പരിക്കേറ്റതായും വിവരമുണ്ട്.തലശേരി മീൻ മാർക്കറ്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരുമായുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.തലശേരി, ധർമ്മടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
إرسال تعليق