കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ച 33 ബോട്ടില്‍ മദ്യം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പിടിയിലായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്തില്‍ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
News@Iritty
0
إرسال تعليق