മലപ്പുറം:വിഴിഞ്ഞം പ്രതിഷേധത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ്.പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.എരിതീയിൽ എണ്ണ ഒഴിക്കാനില്ല.യുഡിഎഫ് പദ്ധതിക്കെതിരല്ല.മൽസ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചർച്ചകളുമായി സഹകരിക്കാൻ യുഡിഎഫ് തയാറാണ്.കലക്കവെള്ളത്തിൽ മീൻ പിടിക്കാനില്ല.മതമേലധ്യക്ഷൻമാർക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു
സമാധാനമായി കൊണ്ട് പോയ സമരം ആണ്. ആസൂത്രിതമായി സമരം പൊളിക്കാൻ സർക്കാര്‍ തിരക്കഥ ഉണ്ടാക്കി.അതാണ് ഇന്നലെ സംഘർഷത്തിൽ എത്തിയത്. ന്യായമായ സമരത്തിന് വരുന്നവരെ ആക്രമിക്കാൻ ആരാണ് മുൻകയ്യെടുത്തത്?പ്രകോപനം ഉണ്ടായപ്പോൾ അതിനെതിരായ വികാരം ആണ് പ്രകടിപ്പിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ ജനം അറിയണം. സമരത്തെ പ്രതിരോധിക്കാനും നിർവീര്യമാക്കാനും ശ്രമം നടക്കുന്നു.ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടാത്തവരെയാണ് വധശ്രമം അടക്കം വകുപ്പിട്ട് പൊലിസ് പിടിച്ച് കൊണ്ട് പോയത്.മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കരുത് എന്ന് പൊലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റിന് കാരണം അന്വേഷിച്ചവരെ പൊലീസ് പിടികൂടി.അദാനി ഏജന്‍റുമാര്‍ ഇന്നലെ നടന്ന ആക്രമണത്തിന് പിന്നിലും ഉണ്ട്.പൊലിസിനെതിരായഅനിഷ്ട സംഭവങ്ങൾ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
إرسال تعليق