ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് നടത്തി ഞെട്ടിച്ച ജയം സ്വന്തമാക്കിയ സൗദി അറേബ്യ നാളെ രാജ്യത്ത് അവധി പ്രഖ്യാപിച്ചു. അർജന്റീനയെ തകർത്ത് നേടിയ ജയം ആഘോഷിക്കാൻ ജനങ്ങൾക്ക് നാളെ ഒരു ദിവസം പൂർണമായി നൽകുകയാണ് അവർ. സ്വകാര്യ സ്ഥാപനങ്ങൾ , വിദ്യഭ്യസ സ്ഥാപനങ്ങൾ ഉൾപ്പെടെയാണ് അവധി.
എല്ലാവരും അർജന്റീനക്ക് ഏകപക്ഷീയ ജയം പ്രവചിച്ച കളിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് അവർ കളിയിൽ 2-1 ന് ജയിച്ചു അറബ് ലോകത്തിന് അഭിമാനമായത്. സാക്ഷാൽ മെസ്സിയുടെ ടീമിന് ലോകകപ്പിലെ സാധ്യതകളെ ചുരുക്കുന്ന വിധത്തിൽ ആയി ഇതോടെ ഗ്രൂപിലെ നില. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ചത്.
إرسال تعليق