ഇരിട്ടി: ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു.
ആറളം ഗ്രാമപഞ്ചായത്ത്, കെ എസ് ആര്‍ ടി സി, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവ ചേര്‍ന്നാണ് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.ദിവസവും രാവിലെ ഫാമില്‍ നിന്നും വളയംചാല്‍-കീഴ്പ്പള്ളി-ഇരിട്ടി റൂട്ടിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തും. തുടര്‍ന്ന് ഇരിട്ടി-മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സഞ്ചരിച്ച് ഫാമില്‍ തിരികെയെത്തും. ഇതോടെ ആറളം പുനരധിവാസ മേഖല, ആറളം കൃഷി ഫാം, ആറളം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റല്‍, എം ആര്‍ എസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെയും പഞ്ചായത്തിന്റെ മറ്റ് മേഖലകളിലെയും യാത്രാ പ്രശ്‌നത്തിന് പരിഹരമാകുമെന്നാണ് പ്രതീക്ഷ. പുനരധിവാസ മേഖലയില്‍ താമസിക്കുന്ന 1812 കുടുംബങ്ങളും കൂടുതലായി ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെയാണ്. ഗോത്രസാരഥി പദ്ധതിയിലൂടെ ഫാം സ്‌കൂളിലെ 649 ആദിവാസി കുട്ടികള്‍ക്ക് നിലവില്‍ യാത്രാ സൗകര്യമുണ്ട്. ഗ്രാമവണ്ടി ആരംഭിക്കുന്നതോടെ കുട്ടികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും.
പദ്ധതി പ്രകാരം ബസിന് ഡീസല്‍ ലഭ്യമാക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. പഞ്ചായത്ത് ആവശ്യപ്പെടുന്ന റൂട്ടുകളിലേക്കാണ് സര്‍വീസ് നടത്തുക. ഇതിനായി രണ്ടു ബസുകളാണ് കെ എസ് ആര്‍ ടി സിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിസംബര്‍ ആദ്യ വാരം തന്നെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൂട്ട് മാപ്പ് തയ്യാറായി കഴിഞ്ഞതായും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് പറഞ്ഞു.
إرسال تعليق