ന്യുഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ വിചാരണ കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാനുള്ള സിബിഐ ആവശ്യം സുപ്രീം കോടതി തള്ളി. സിബിഐ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന്‌സംശയിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു. നാല് മാസത്തിനുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞ കോടതി, കേസ് നീട്ടിക്കൊണ്ട് പോയത് സിബിഐ അല്ലെയെന്നും വിമര്‍ശിച്ചു.
സിബിഐയുടെ കോടതിയില്‍ തന്നെ വിചാരണ നടക്കുന്നത്. സിബിഐ ജഡ്ജിയെ പ്രതികള്‍ സ്വാധീനിക്കുമോ എന്നും കോടതി സിബിഐ അഭിഭാഷകനോട് കോടതി ആരാഞ്ഞു. കേസ് മാറ്റണമെന്ന ആവശ്യത്തിലും മാറ്റരുത് എന്ന ആവശ്യത്തിലൂം രാഷ്ട്രീയമുണ്ട. അതുകൊണ്ട് തന്നെ കേസ് മാറ്റുന്നതിനോട് കോടതി അനുകൂലിക്കുന്നില്ലെന്ന് ജസ്റ്റീസ് കൃഷ്ണമുരാരി, ജസ്റ്റീസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസിന്റെ വിാചാരണ നിലവില്‍ കൊച്ചി സിബിഐ കോടതിയിലാണ് നടക്കുന്നത്. ഇത് തമിഴ്‌നാട്ടിലെയേലാ കര്‍ണാടകയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2018ലാണ് ഹര്‍ജി നല്‍കിയത്. പി.ജയരാജനെ കക്ഷി ചേര്‍ക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി നീട്ടിക്കൊണ്ട് പോയത് സിബിഐ തന്നെയാണ്. വിചാരണ നടപടി എറണാകുളത്തെ സിബിഐ കോടതിയില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
إرسال تعليق