ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇങ്ങ് കേരളത്തില്‍ ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള ഫ്‌ളക്‌സ് യുദ്ധങ്ങള്‍ക്കും വാക്ക് പോരുകൾക്കും തുടക്കം കുറിക്കപ്പെട്ട് കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള അര്ജന്റീന ബ്രസീൽ ടീമുകൾ തന്നെയാണ് പോർവിളികളിൽ മുന്നിൽ.
പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ട് ഔട്ട് ലോകശ്രദ്ധ നേടിയിരുന്നു. തൊട്ടുപിന്നാലെ അതെ സ്ഥലത്ത് പൊങ്ങിയ റൊണാൾഡോ നെയ്മർ എന്നിവരുടെ ഫ്ലെക്സും ഫിഫ പേജിൽ വരെ ഇടം പിടിച്ചു.
ഇപ്പോഴിതാ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് ഒരു മുട്ട കൂടോത്രമാണ്- ദൈവമേ ബ്രസീൽ പൊട്ടി പാളിസാക്കണേ, കപ്പ് മെസിക്ക് കിട്ടട്ടെ എന്നാണ് അതിൽ എഴുതിയിരിക്കുന്നത്.” എന്തായാലും സമൂഹമാധ്യമങ്ങളിൽ താരമായിട്ടുണ്ട്,.
ആളുകൾക്ക് തങ്ങളുടെ ടീമിനോടുള്ള ഇഷ്ടമാണ് ഇതിലൂടെ ഒകെ കാണിക്കുന്നതെന്ന് ഉറപ്പിക്കാം.
إرسال تعليق