കോഴിക്കോട്: പ്രമുഖ മതപണ്ഡിതനും ചെറിയ എ പി ഉസ്താദ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കരുവൻപൊയിൽ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു. 75 വയസ്സായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്.
രാവിലെ 9 മണിക്ക് കാരന്തൂർ മർക്കസിൽ നിസ്കാരത്തിനു ശേഷം കബറടക്കം വൈകിട്ട് നാലിന് കൊടുവള്ളിക്കുത്ത കരുവമ്പൊയിൽ ജുമാ മസ്ജിദിൽ.
إرسال تعليق