ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്‍ഡോറിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി. രാഹുല്‍ ഗാന്ധിയെയും സംസ്ഥാന അധ്യക്ഷനായ കമല്‍നാഥിനെയും ബോംബ് സ്‌ഫോടനത്തില്‍ വധിക്കുമെന്നാണ് ഒരു മധുരപലഹാരക്കടയില്‍ ലഭിച്ച ഭീഷണിക്കത്തില്‍ വ്യക്തമാക്കുന്നത്. കത്ത്‌ലഭിച്ച ഉടനെ കടയുടമ അത് പൊലീസിന് കൈമാറി.
മധുരപലഹാരക്കടയില്‍ കത്ത് ഉപേക്ഷിച്ചയാളെ ഇന്‍ഡോര്‍ പോലീസും ക്രൈംബ്രാഞ്ചും തിരയുന്നു. ജൂനി ഇന്‍ഡോര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. നവംബര്‍ 24 നാണ് രാഹുല്‍ ഗാന്ധി ഇന്‍ഡോറിലെ ഖല്‍സ സ്റ്റേഡിയത്തില്‍ വിശ്രമിക്കുന്നത്.
1984ലെ സിഖ് വിരുദ്ധ കലാപം കത്തില്‍ സൂചിപ്പച്ചിട്ടുണ്ടെന്നും പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്ന് പരാമര്‍ശമുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു
രാജ്യത്തിനായി ജീവന്‍ നല്‍കിയ നെഹ്‌റകുടുംബത്തിലെ ഒരംഗത്തിനുകൂടി ഭീഷണി നേരിടുന്നതായും കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ കാണമെന്നും ാണ്‍ഗ്രസിന്റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ.കെ.മിശ്ര ആവശ്യപ്പെട്ടു. കമല്‍നാഥ് നേരിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെക്കണ്ട് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായും മിശ്ര പറഞ്ഞു.
إرسال تعليق