മംഗളൂരു: ഓടിക്കൊണ്ടിരുന്ന ഓട്ടോ ദുരൂഹ സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു. ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. മംഗളൂരുവിലാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൊലീസ് നിർദ്ദേശം നൽകി.
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിലേക്ക് ഓട്ടോ എത്തുമ്പോഴേക്ക് പൊട്ടിത്തെറി ഉണ്ടാകുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിനടുത്ത് റോഡിൽ ഓട്ടോ നിർത്തിയിടാൻ ഒരുങ്ങുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. റോഡിലൂടെ ഒരു യാത്രക്കാരൻ പ്ലാസ്റ്റിക് ബാഗുമായി നടന്നുവരുന്നുണ്ടായിരുന്നെന്നും ഈ ബാഗിൽ നിന്ന് തീപടർന്നാണ് ഓട്ടോ പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും യാത്രക്കാരന്റെ ബാഗിൽ എന്തൊക്കെയാണുണ്ടായിരുന്നതെന്ന് പരിശോധിക്കുന്നുണ്ടെന്നും മംഗളൂരു പൊലീസ് മേധാവി എൻ ശശികുമാർ പറഞ്ഞു.
إرسال تعليق