Join News @ Iritty Whats App Group

മകനും കൂട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു



തൊടുപുഴ: ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി മകനും കൂട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു. ഇടുക്കി കട്ടപ്പന നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. സംഭവത്തില്‍ രാജുവിന്റെ മകൻ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാർ (28), കാരിക്കുഴിയിൽ ജോബി (25) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. തർക്കത്തിനിടെ ഹരികുമാറിനും പരുക്കേറ്റിരുന്നു. ഇയാൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച രാജുവിന്‍റെ മകന്‍ ഹരികുമാറിന്‍റെ ബൈക്ക് അടുത്തിടെ യാത്രയ്ക്കായി വാങ്ങിയിരുന്നു. തുടര്‍ന്ന് ബൈക്ക് അപകടത്തിൽ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക്ക് നന്നാക്കാന്‍ 5000 രൂപ നൽകാമെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതു ചോദിച്ച് ഇരുവരും എത്തിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് വഴി മാറിയതോടെ രാജു അടിയേറ്റ് വീഴുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാജുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group