യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന സംവാദ പരിപാടിയില്‍ നിന്നും കെപിസിസി നേതൃത്വം ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് തരൂരിനെ വിലക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
തരൂര്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹത്തിന് കേരളത്തിലെവിടെയും രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതില്‍ കെപിസിസി നേതൃത്വം തയ്യാറാണെന്നും സുധാകരന്‍ വ്യക്തമാക്കി. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസ്സിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെപിസിസി ശ്രമിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
إرسال تعليق